ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ "ഇതിഹാസം" എന്ന പുസ്തകം യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ പ്രകാശനം ചെയ്തു.


ദുബായ്: 41ാം ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റിവലിൽ ഉമ്മൻചാണ്ടി സാറിന്റെ "ഇതിഹാസം നിയമസഭയിലെ അരനൂറ്റാണ്ട്" എന്ന  വീക്ഷണം പുറത്തിറക്കിയ പുസ്തകം ചിരന്തന പബ്ലിക്കേഷൻസ് സ്റ്റാളിൽ നിന്നും മുൻ ചീഫ് സെക്രട്ടറിയും പ്രശസ്ത സിനിമാ ഗാനരജയിതാവുമായ ജയകുമാർ IAS ൽ നിന്നും സാമൂഹ്യപ്രവർത്തകൻ ജിജോ കോണിക്കൽ ഏറ്റുവാങ്ങുന്നു. 

ചിരന്തന പ്രസിഡന്റ്‌ പുന്നക്കൻ മുഹമ്മദാലി, ജീവകാരുണ്യപ്രവർത്തകൻ C P ജലീൽ, സാമൂഹ്യ പ്രവർത്തകൻ മുസ്തഫ കുറ്റിക്കോൽ തുടങ്ങിയവർ സമീപം.


41ാംമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇതിഹാസം എന്ന പുസ്തകം യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ പ്രകാശനം ചെയ്തു, കെ.പി.കെ വങ്ങര പുസ്തകം ഏറ്റുവാങ്ങി.



ഉമ്മൻചാണ്ടി നിയമസഭയിലെ അര നൂറ്റാണ്ടിനെ ആസ്പദമാക്കി വീക്ഷണം പ്രസിദ്ധീകരിച്ച "ഇതിഹാസം" എന്ന പുസ്തകം 41ാംമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ശ്രദ്ധേയമായ പ്രസിദ്ധീകരണം ആണ് എന്ന് എം.എം. ഹസ്സൻ അഭിപ്രായപ്പെട്ടു. തന്റെ രാഷ്ട്രീയ പൊതുപ്രവർത്തന കാലഘട്ടത്തിൽ ഉടന്നീളം ഉമ്മൻചാണ്ടിയുടെ സജ്ജീവ സാന്നിധ്യം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി ഇരിക്കെ നടപ്പിലാക്കിയ കാരുണ്യ ചികിത്സാ പദ്ധതി, കുട്ടികൾക്കായുള്ള ചികിത്സ പദ്ധതികൾ, ജനസമ്പർക്ക പരിപാടി എന്നിവ അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളുടെ ശ്രദ്ധേയമായ ഉദ്ധാരണമാണ് എന്ന് എം.എം ഹസ്സന് പറഞ്ഞു. പത്മശ്രീ എം.എ. യൂസഫലിയും ഉമ്മന്‍ ചാണ്ടിയുടെ ഇതിഹാസം ബുക്ക് ഏറ്റു വാങ്ങി.ചിരന്തന പ്രസിഡണ്ട് പുസ്തകം കൈമാറി.


0 comments

Note: Only a member of this blog may post a comment.