യു ഡി എഫ് അധികാരത്തിലെത്തുമ്പോൾ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്
എൽഡിഎഫും എൻഡിഎയും ഇനിയും പല സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിയുണ്ട്...
കോൺഗ്രസ് 92+ 3 (സ്വതന്ത്രർ)
ലീഗ് 27
കേരള കോൺഗ്രസ് - 8
RSP - 5
CMP - 1
RMP 1
TMC 1
മാണി സി കാപ്പൻ 1
ജേക്കബ് 1
140 മണ്ഡലങ്ങളിലെ UDF സ്ഥാനാർഥികൾ 👇👇
- മഞ്ചേശ്വരം -AKM അഷ്റഫ്
- കാസർഗോഡ് -മായിൻ ഹാജി
- തൃക്കരിപ്പൂർ - സന്ദീപ് വാരിയർ
- കാഞ്ഞങ്ങാട് -ഷൈജി ഒറ്റപ്പള്ളി
- ഉദുമ -കെ നീലകണ്ഠൻ
- പയ്യന്നൂർ -കുഞ്ഞികൃഷ്ണൻ
- കല്യാശ്ശേരി -രാജീവൻ കപ്പച്ചേരി
- തളിപ്പറമ്പ് -ടി കെ ഗോവിന്ദൻ
- ഇരിക്കൂർ - സജീവ് ജോസഫ്
- അഴീക്കോട് -കരീം ചേലേരി
- കണ്ണൂർ -ടി ഒ മോഹനൻ
- ധർമടം - അബ്ദുൽ റഷീദ്
- തലശ്ശേരി -കെ പി സാജു
- കൂത്തുപറമ്പ് -ജയന്തി രാജൻ
- മട്ടന്നൂർ -ചന്ദ്രൻ തില്ലങ്കേരി
- പേരാവൂർ -സണ്ണി ജോസഫ്
- മാനന്തവാടി -ഉഷ വിജയൻ
- സുൽത്താൻ ബത്തേരി -ഐ സി ബാലകൃഷ്ണൻ
- കല്പറ്റ - ടി സിദ്ദിഖ്
- വടകര -കെ കെ രമ
- നാദാപുരം -കെ എം അഭിജിത്
- കുറ്റ്യാടി -പാറക്കൽ അബ്ദുള്ള
- പേരാമ്പ്ര -ഫാത്തിമ തഹല്യ
- കൊയിലാണ്ടി -പ്രവീൺ കുമാർ
- എലത്തൂർ -വിദ്യ ബാലകൃഷ്ണൻ
- ബാലുശ്ശേരി -വി ടി സൂരജ്
- കൊടുവള്ളി -പി കെ ഫിറോസ്
- കോഴിക്കോട് നോർത്ത് -കെ ജയന്ത്
- കോഴിക്കോട് സൗത്ത് -ഫൈസൽ ബാബു
- കുന്നമംഗലം - റസാഖ് മാസ്റ്റർ
- തിരുവമ്പാടി -സി കെ കാസിം
- ബേപ്പൂർ -പി വി അൻവർ
- വള്ളിക്കുന്നു -ടി വി ഇബ്രാഹിം
- കൊണ്ടോട്ടി -ടി പി അശ്റഫ്ലി
- ഏറനാട് -പി കെ ബഷീർ
- നിലമ്പൂർ -ആര്യാടൻ ഷൌക്കത്ത്
- വണ്ടൂർ -എ പി അനിൽകുമാർ
- തവനൂർ -വി എസ് ജോയ്
- പൊന്നാനി -നൗഷാദലി
- മലപ്പുറം -കുഞ്ഞാലിക്കുട്ടി
- വേങ്ങര -കെ എം ഷാജി
- പെരിന്തൽമണ്ണ -നജീബ് കാന്തപുരം
- മങ്കട -മഞ്ഞളാംകുഴി അലി
- താനൂർ -പി കെ നവാസ്
- തിരൂർ -കുറുക്കോളി മൊയ്ദീൻ
- കോട്ടക്കൽ -ആബിദ് ഹുസൈൻ തങ്ങൾ
- മഞ്ചേരി -റഹ്മത്തുള്ള
- തിരൂരങ്ങാടി -PMA സമീർ
- തൃത്താല -വി ടി ബൽറാം
- പട്ടാമ്പി -ടി പി ഷാജി
- ഷൊർണ്ണൂർ -ഹരിഗോവിന്ദൻ മാസ്റ്റർ
- ഒറ്റപ്പാലം -പി കെ ശശി
- കോങ്ങാട് -തുളസി ടീച്ചർ
- മണ്ണാർക്കാട് -എം ശംസുദ്ധീൻ
- മലമ്പുഴ -സുരേഷ്
- പാലക്കാട് -രമേശ് പിഷാരടി
- തരൂർ -K.C സുബ്രഹ്മണ്യൻ
- ചിറ്റൂർ -സുമേഷ് അച്ചുതൻ
- നെന്മാറ -എ തങ്കപ്പൻ
- ആലത്തൂർ -കെ എന്‍ ഫെബിൻ
- ഗുരുവായൂർ -സി എച് റഷീദ്
- ചേലക്കര -ശിവൻ വീട്ടിക്കുന്ന്
- കുന്നംകുളം -അജയ് മോഹൻ
- മണലൂർ -ടി എൻ പ്രതാപൻ
- വടക്കാഞ്ചേരി -വൈശാഖൻ നാരായണാസ്വാമി
- ഒല്ലൂർ - ഷാജി കോടൻകണ്ടത്
- തൃശൂർ -രാജൻ കെ പല്ലൻ
- നാട്ടിക -സുനിൽ ലാലൂർ
- ഇരിഞ്ഞാലക്കുട -തോമസ് ഉണ്ണിയാടാൻ
- കൈപ്പമംഗലം -T M നാസർ
- പുതുക്കാട് -കെ ബാബുരാജ്
- ചാലക്കുടി -സനീഷ് കുമാർ ജോസഫ്
- കൊടുങ്ങല്ലൂർ -ഒ ജെ ജനീഷ്
- പെരുമ്പാവൂർ -മനോജ് മൂത്തേടൻ
- അങ്കമാലി -റോജി എം ജോൺ
- ആലുവ -അൻവർ സാദത്
- കളമശ്ശേരി -അബ്ദുൽ ഗഫൂർ
- പറവൂർ -വി ഡി സതീശൻ
- വൈപ്പിൻ -ടോണി ചമ്മണി
- കൊച്ചി -മുഹമ്മദ് ഷിയാസ്
- തൃപ്പൂണിത്തുറ -ദീപക് ജോയ്
- എറണാകുളം -ടി ജെ വിനോദ്
- തൃക്കാക്കര -ഉമ തോമസ്
- കുന്നത്തുനാട് -വി പി സജീന്ദ്രൻ
- പിറവം -അനൂപ് ജേക്കബ്
- മൂവാറ്റുപുഴ -മാത്യു കുഴല്നാടൻ
- കോതമംഗലം -ഷിബു തെക്കുംപുറം
- ദേവികുളം -f രാജ
- ഉടുമ്പഞ്ചോല - സേനാപതി വേണു
- ഇടുക്കി -റോയ് കെ പൗലോസ്
- പീരുമേട് -സിറിയക് തോമസ്
- തൊടുപുഴ -അപ്പു ജോസഫ്
- പാലാ -മാണി സി കാപ്പൻ
- കടുത്തുരുത്തി -മോൻസ് ജോസഫ്
- വൈക്കം -കെ ബിനിമോൻ
- ഏറ്റുമാനൂർ -നാട്ടകം സുരേഷ്
- കോട്ടയം -തിരുവഞ്ചൂർ രാധാകൃഷ്ണൻ
- പുതുപ്പള്ളി -ചാണ്ടി ഊമ്മൻ
- ചങ്ങനാശ്ശേരി -വിനു ജോബ്
- കാഞ്ഞിരപ്പള്ളി -റോണി കെ ബേബി
- പൂഞ്ഞാർ -സെബാസ്റ്റ്യൻ എം ജെ
- അരൂർ -ഷാനിമോൾ ഉസ്മാൻ
- ചേർത്തല -രാജേന്ദ്ര പ്രസാദ്
- ആലപ്പുഴ -എ ഡി തോമസ്
- അമ്പലപ്പുഴ -ജി സുധാകരൻ
- കുട്ടനാട് -റെജി ചെറിയാൻ
- ഹരിപ്പാട് -രമേശ് ചെന്നിത്തല
- കായംകുളം -എം ലിജു
- മാവേലിക്കര -മുതര രാജ്
- ചെങ്ങന്നൂർ -എബി കുര്യാക്കോസ്
- തിരുവല്ല -വർഗീസ് മാമ്മൻ
- റാന്നി -പഴകുളം മധു
- ആറന്മുള -അബിൻ വർക്കി
- കോന്നി -സതീഷ് കൊച്ചുപറമ്പിൽ
- അടൂർ -ശാന്തകുമാർ
- കരുനാഗപ്പള്ളി -സി ആർ മഹേഷ്
- ചവറ -ഷിബു ബേബി ജോൺ
- കുന്നത്തൂർ -ഉല്ലാസ് കോവൂർ
- കൊട്ടാരക്കര -ഐഷ പോറ്റി
- പത്തനാപുരം -ജ്യോതികുമാർ ചാമക്കാല
- പുനലൂർ -നൗഷാദ് യൂസുഫ്
- ചടയമംഗലം -എം എം നസീർ
- കുണ്ടറ -പി സി വിഷ്ണുനാഥ്
- കൊല്ലം -ബിന്ദു കൃഷ്ണ
- ചാത്തന്നൂർ -സൂരജ് രവി
- ഇരവിപുരം -വിഷ്ണു മോഹൻ
- വർക്കല -വർക്കല കഹാർ
- ആറ്റിങ്ങൽ -സന്തോഷ് ഭദ്രൻ
- ചിറഴിൻകീഴ് -രമ്യ ഹരിദാസ്
- നെടുമങ്ങാട് -മീനങ്കള് കുമാർ
- വാമനപുരം -സുധീർഷാ പാലോട്
- കഴക്കൂട്ടം -ശരത്ചന്ദ്ര പ്രസാദ്
- വട്ടിയൂർകാവ് -കെ മുരളീധരൻ
- തിരുവനന്തപുരം -സി പി ജോൺ
- നേമം -കെ എസ് ശബരീനാഥ്
- അരുവിക്കര -വി എസ് ശിവകുമാർ
- പാറശ്ശാല -നെയ്യാറ്റിങ്കര സനൽ
- കാട്ടാക്കട -MR ബൈജു
- നെയ്യാറ്റിൻകര -എൻ ശക്തൻ
- കോവളം -വിൻസെന്റ്
PR വർക്കുകളിലല്ല, പരസ്യങ്ങളിലല്ല, ജനഹൃദയങ്ങളിലാണ്, ഈ മണ്ണിലാണ് ഉമ്മൻചാണ്ടി വികസനം വരച്ചത്.
ആൾക്കൂട്ടങ്ങളെ നെഞ്ചോടുചേർത്ത ആ ജനനായകന്റെ തണലിൽ, ആധുനിക കേരളത്തിന്റെ ശില്പിയായ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് ഒരു വലിയ നിയോഗമാണ്. ഓരോ മലയാളിയുടെയും ഹൃദയമിടിപ്പറിഞ്ഞ, വികസനത്തിന്റെ പുതിയ ആകാശം നമുക്ക് കാട്ടിത്തന്ന ആ സ്നേഹസ്പർശം നേരിട്ടറിയാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ആ ഓർമ്മകൾ നൽകുന്ന കരുത്ത് വരാനിരിക്കുന്ന പോരാട്ടങ്ങളിൽ നമുക്ക് എന്നും വഴികാട്ടിയാകും.
ഒരേയൊരു ഉമ്മൻചാണ്ടി, ഒരേയൊരു യുഡിഎഫ്
പ്രധാന വികസന നേട്ടങ്ങളുടെ പട്ടിക:
• എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ്
• കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
• കൊച്ചി മെട്രോ
• കൊച്ചി സ്മാർട്ട് സിറ്റി
• ഒരു രൂപയ്ക്ക് അരി
• ജനസമ്പർക്ക പരിപാടി
• കാരുണ്യ ബെനവലന്റ് ഫണ്ട്
• മൃതസഞ്ജീവനി
• കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതി - ശ്രുതിതരംഗം
• മലയാള സർവകലാശാല
• സാങ്കേതിക സർവകലാശാല
ആധുനിക കേരളത്തിന്റെ ശില്പിയുടെ ഓർമ്മകളുമായി ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ട്..
കേരളം ജയിക്കും
യുഡിഫ് നയിക്കും
സുവര്‍ണകാലത്തെ വികസനക്കാഴ്ചകള്‍ (ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിവിധ ജില്ലകള്‍ കൈവരിച്ച ശ്രദ്ധേയമായി നേട്ടങ്ങള്‍)
കേരളം പിന്നോട്ട് നടന്ന ഒൻപതര വർഷങ്ങൾ!
പി ആർ നാടകങ്ങൾക്കപ്പുറം കണക്കുകൾ സംസാരിക്കട്ടെ!
നാട് കട്ട് മുടിച്ചവർക്ക്. ..
#തദ്ദേശം_മറുപടി_പറയും
#പിആറല്ല_കേരളം
#തദ്ദേശം_മറുപടി_പറയും
#സിപിഎം_സ്വർണ്ണകൊള്ള
#GoldChori
#പിആറല്ല_കേരളം
#കൊള്ളക്കാർക്ക്_മറുപടി_തദ്ദേശത്ത
ദുബായ്: 41ാം ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റിവലിൽ ഉമ്മൻചാണ്ടി സാറിന്റെ "ഇതിഹാസം നിയമസഭയിലെ അരനൂറ്റാണ്ട്" എന്ന വീക്ഷണം പുറത്തിറക്കിയ പുസ്തകം ചിരന്തന പബ്ലിക്കേഷൻസ് സ്റ്റാളിൽ നിന്നും മുൻ ചീഫ് സെക്രട്ടറിയും പ്രശസ്ത സിനിമാ ഗാനരജയിതാവുമായ ജയകുമാർ IAS ൽ നിന്നും സാമൂഹ്യപ്രവർത്തകൻ ജിജോ കോണിക്കൽ ഏറ്റുവാങ്ങുന്നു.
ഉമ്മൻചാണ്ടി നിയമസഭയിലെ അര നൂറ്റാണ്ടിനെ ആസ്പദമാക്കി വീക്ഷണം പ്രസിദ്ധീകരിച്ച "ഇതിഹാസം" എന്ന പുസ്തകം 41ാംമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ശ്രദ്ധേയമായ പ്രസിദ്ധീകരണം ആണ് എന്ന് എം.എം. ഹസ്സൻ അഭിപ്രായപ്പെട്ടു. തന്റെ രാഷ്ട്രീയ പൊതുപ്രവർത്തന കാലഘട്ടത്തിൽ ഉടന്നീളം ഉമ്മൻചാണ്ടിയുടെ സജ്ജീവ സാന്നിധ്യം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി ഇരിക്കെ നടപ്പിലാക്കിയ കാരുണ്യ ചികിത്സാ പദ്ധതി, കുട്ടികൾക്കായുള്ള ചികിത്സ പദ്ധതികൾ, ജനസമ്പർക്ക പരിപാടി എന്നിവ അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളുടെ ശ്രദ്ധേയമായ ഉദ്ധാരണമാണ് എന്ന് എം.എം ഹസ്സന് പറഞ്ഞു. പത്മശ്രീ എം.എ. യൂസഫലിയും ഉമ്മന്‍ ചാണ്ടിയുടെ ഇതിഹാസം ബുക്ക് ഏറ്റു വാങ്ങി.ചിരന്തന പ്രസിഡണ്ട് പുസ്തകം കൈമാറി.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കരയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്.
എതിരാളികള്‍ പോലും അംഗീകരിക്കുന്ന പി ടി തോമസ് എന്ന രാഷ്ട്രീയ വ്യക്തിത്വത്തിന് തൃക്കാക്കരക്കാര്‍ നല്കുന്ന ആദരം കൂടിയാവും ഈ തിരഞ്ഞെടുപ്പ്. ഉമാ തോമസിനെ മുന്നില്‍ നിര്‍ത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കാന്‍ കൂടിയാണ്. കാരണം, രാഷ്ട്രീയമായി യുഡിഎഫിന്റെ അടിത്തറ ശക്തമായ തൃക്കാക്കരയില്‍ കൂടുതല്‍ വോട്ടു സമാഹരിക്കാന്‍ ഉമയ്ക്ക് സാധിക്കും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹത്തില്‍ വീര്‍പ്പ്മുട്ടുന്ന ജനതയ്ക്ക് മുന്നില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി തന്നെയാണ് യുഡിഎഫ് വോട്ടു ചോദിക്കുന്നത്. കെ-റെയിലിന്റെ പേരില്‍ പരിസ്ഥിതിയെയും ജനതയെയും ദ്രോഹിക്കുന്നതിനെതിരെ, കൊച്ചി മെട്രോ തൃക്കാക്കര വരെ നീട്ടുമെന്ന വാഗ്ദാനം പാഴാക്കിയതിനെതിരെ, നിഷ്ക്രിയമായ സംസ്ഥാന ഭരണത്തിനെതിരെ, സ്വജനപക്ഷപാതിത്വത്തിനെതിരെ, തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ ജനങ്ങളെ മറന്ന ഭരണാധികാരികള്‍ക്കെതിരെ കേരളീയ പൊതുസമൂഹത്തിന് പ്രതികരിക്കാനുള്ള അവസരമാണ് തൃക്കാക്കരയില്‍ ഒരുങ്ങുന്നത്.
ഒന്നായി ജീവിക്കുന്ന, ഒരുമയോടെ കഴിയുന്ന നമ്മുടെ ഇടയില്‍ മതവൈര്യം വളര്‍ത്താനും വര്‍ഗീയത കുത്തിവെച്ച് സമൂഹമനസ്സിനെ വിഷമയമാക്കാനും ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനും ചില സംഘടനകള്‍ ശ്രമിക്കുകയാണ്. നമ്മുടെ സമൂഹത്തെ വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ തൃക്കാക്കരയില്‍ സാധിക്കണം.
ഉമാ തോമസിനുവേണ്ടി ഞങ്ങളെല്ലാം തൃക്കാക്കരയില്‍ മുന്നോട്ടുവെക്കുന്നതും രാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാവും.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ വേണ്ടി തരംപോലെ വര്‍ഗീയത പ്രചരിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഗുരുവായൂരും തിരൂരങ്ങാടിയിലും ഉള്‍പ്പെടെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഇത്തരം തന്ത്രങ്ങള്‍ അവര്‍ പയറ്റിയിട്ടുണ്ട്. അത്തരം ചൂണ്ടയില്‍ പ്രവര്‍ത്തകര്‍ ആരും കൊത്താതിരിക്കാനുള്ള ജാഗ്രത പാലിക്കണം. കാരണം, തിരഞ്ഞെടുപ്പിന് ശേഷവും കേരളം കേരളമായ് നില്‍ക്കണം.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായ് ബന്ധപ്പെട്ട് സിപിഎമ്മിലുയര്‍ന്ന വിവാദങ്ങള്‍ അവരെ പരിഭ്രാന്തരാക്കിയിരിക്കയാണ്. അവരുടെ ആഭ്യന്തര പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
വിവാദങ്ങളില്‍ ഭാഗമാകാതെ, യുഡിഎഫ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രചാരണം നടത്തി, മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ തൃക്കാക്കര നിലനിര്‍ത്തും.
(ഉമ്മൻ ചാണ്ടി)
യുഡിഎഫ് സർക്കാരിന്റെ കാലത്തു ജനക്ഷേമ പദ്ധതികളും, നവരത്ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം കേരളത്തിന്റെ വളർച്ചാനിരക്കിലും ശ്രദ്ധിച്ചിരുന്നു. അവയെല്ലാം ദേശീയ സൂചികകളിൽ പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവിധ മേഖലകളിൽ കേരളം ഒന്നാമതെന്ന് പറയുവാൻ വിലകൂടിയ പത്രപരസ്യങ്ങളുടെ ആവശ്യം വേണ്ടി വന്നില്ല.
#നാട്_നന്നാകാൻ_യുഡിഎഫ് #Election2021 #OommenChandy #OcSpeaks
ഇടതു സർക്കാരിന്റെ തോന്നുംപ്പടിയുള്ള അനാവശ്യ ചെലവുകൾ കാരണം സംസ്ഥാനത്തെ പൊതു കടം പെരുകുകയാണ്. പിണറായി വിജയന് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 3,01,642 കോടി രൂപയാണ്. ഇടതു സർക്കാരിന്റെ മണ്ടൻ സാമ്പത്തിക നയം കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.
ഇടതുസർക്കാർ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തതാണ് കേരളത്തിന്റെ കടം മൂന്ന് ലക്ഷം കോടിയിൽ എത്താൻ പ്രധാന കാരണം.
അഞ്ചു വർഷം ഭരിച്ച് മുടിച്ച് ഇടതു സർക്കാർ ഗുരുതരമായ കടക്കെണിയിലാണ് നമ്മുടെ നാടിനെ തള്ളിവിട്ടത് .
#നാട്നന്നാകാൻയുഡിഎഫ് #Election2021 #OommenChandy #OcSpeaks
പാവപ്പെട്ടവർക്കുള്ള കരുണയാർന്ന കരുതലാവണം സർക്കാറിന്റെ മുഖമുദ്ര.
പട്ടിണി പാവങ്ങളുടെയും രോഗങ്ങൾമൂലം ദുരിതമനുഭവിക്കുന്നവരുടെയും മുഖം മനസ്സിൽ കണ്ടാണ് യുഡിഎഫ് സർക്കാർ ജനക്ഷേമകരമായ പദ്ധതികൾ ആവിഷ്കരിച്ചയത്. എന്നാൽ എൽ ഡി എഫ് സർക്കാർ അഞ്ച് വർഷം പൂർത്തീകരിക്കുമ്പോൾ ഈ പദ്ധതികളിൽ ഭൂരിഭാഗവും നിലച്ചത് ഏറെ വേദനയോടെയാണ് കാണുന്നത്.
ആരോഗ്യരംഗത്തെ യുഡിഎഫ് സർക്കാരിന്റെ വിപ്ലവകരമായ പദ്ധതികളിലൂടെ നിരവധി ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചത് ഏറെ ചാരിതാർത്ഥ്യം ഉളവാക്കുന്നതാണ്.
എൽ ഡി എഫ് സർക്കാർ വഴിയിലുപേകിച്ച കാരുണ്യ പദ്ധതി ഉൾപ്പെടെ നമുക്ക് പുന:സ്ഥാപിക്കണം.
മറ്റൊരാൾക്ക് താങ്ങാവുന്നതാവട്ടെ നമ്മുടെ രാഷ്ട്രീയം.
കാരുണ്യത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ യു ഡി എഫ് പ്രതിജ്ഞാബദ്ധമാണ്.
യു.ഡി.എഫ് പ്രകടന പത്രിക (2021)
ഹൈലൈറ്റ്സ്
1. പ്രളയംകൊണ്ടും മഹാമാരികൊണ്ടും പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ (മാസം 6000 രൂപ) വരെ ഉറപ്പുവരുത്തുന്ന രാഹുല്‍ഗാന്ധിയുടെ വാഗ്ദാനമായ ന്യായ് പദ്ധതി (ന്യുനതം ആയ് യോജന, മിനിമം വരുമാന ഉറപ്പ് പദ്ധതി) നടപ്പിലാക്കും . സംസ്ഥാനത്തു നിന്നും ദാരിദ്യം തുടച്ചു നീക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും .
2. സംസ്ഥാനത്തു അര്‍ഹരായ വ്യക്തികള്‍ക്ക് പെന്ഷന് ഉറപ്പ് നല്‍കുന്നതിനായി നിയമം നടപ്പിലാക്കും. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും. ശമ്പള കമ്മീഷന് മാതൃകയില്‍ ക്ഷേമ പെന്ഷന് കമ്മീഷന് രൂപീകരിക്കും.
3. അര്‍ഹരായവര്‍ക്കെല്ലാം പ്രയോറിറ്റി റേഷന്‍ കാര്‍ഡ്; എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ സൗജന്യ അരി.
4. അര്‍ഹരായ അഞ്ചു ലക്ഷം പേര്‍ക്ക് വീട്.ലൈഫ് പദ്ധതിയിലെ അഴിമതികള്‍ അന്വേഷിക്കും.ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ചു കൊണ്ട് സമഗ്രമായ ഭവന പദ്ധതി നടപ്പിലാക്കും.
5. കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും.
6. എസ് സി , എസ് ടി വിഭാഗങ്ങള്‍ക്കും , മത്സ്യത്തൊഴിലാളികള്‍ക്കും ഭവന നിര്‍മ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക 6 ലക്ഷമായി ഉയര്‍ത്തും.
7. 40 വയസ്സ് മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍രഹിതരായ ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും.
8. സര്‍ക്കാര്‍ ജോലികള്‍ക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്ക് 2 വയസ് ഇളവ് അനുവദിക്കും.
9. 100% സുതാര്യതയും തൊഴിലന്വേഷകരോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിന് പിഎസ്സിയുടെ സമ്പൂര്‍ണ്ണ പരിഷ്കരണം നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരും.
10. പി.എസ്.സി. നിയമനങ്ങളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അപ്പോയിന്റ്മെന്റ് ഉപദേശ മെമ്മോകള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും.
12. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന വര്‍ക്കെതിരേയും , യോഗ്യതയുള്ളവരെ നിയമിക്കാന്‍ കാലതാമസം വരുത്തുന്ന വകുപ്പുകള്‍ക്കെതിരേയും കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുന്നതിനുള്ള നിയമം നടപ്പിലാക്കും.
13. കോവിഡ് കാരണം മരണമടഞ്ഞ പ്രവാസികള്‍ ഉള്‍പ്പടെയുള്ള അര്‍ഹരായ വ്യക്തികള്‍ക്ക് ധനസഹായം ലഭ്യമാക്കും.
14. കോവിഡ് കാരണം തകര്‍ന്നുപോയ കുടുംബങ്ങള്‍, വ്യവസായങ്ങള്‍ , തൊഴിലാളികള്‍ എന്നിവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ കോവിഡ് ദുരന്ത നിവാരണ കമ്മീഷന് രൂപീകരിക്കും.
15. കോവിഡ് കാരണം തകര്‍ന്നടിഞ്ഞ കേരളത്തെ ഉത്തേജിപ്പിക്കാന്‍ സ്റ്റിമുലസ് പാക്കേജ് നടപ്പിലാക്കും. തൊഴില്‍ രഹിതരായ ഒരു ലക്ഷം യുവതി യുവാക്കള്‍ക്ക്(50:50) ഇരുചക്ര വാഹന സബ്സിഡി , ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്ക് ഒറ്റത്തവണ 5000 രൂപ ലഭ്യമാക്കും.
16. കോവിഡ് കാരണം വിദ്യാഭ്യാസം മുടങ്ങിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പുനരാംഭിക്കാന്‍ സഹായം ലഭ്യമാക്കും.
17. നോ ബില്‍ ഹോസ്പിറ്റലുകള്‍ :(No Bill Hospital) സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കും.
18. ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കും.
19. റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില നല്‍കും ; നെല്ലിന് താങ്ങുവില 30 രൂപയാക്കും ; നാളികേരത്തിന്റെ താങ്ങുവില 40 രൂപയാക്കും.എല്ലാ നാണ്യവിളകള്‍ക്കും ഉത്പാദന ചെലവ് കണക്കിലെടുത്ത് താങ്ങുവില നിശ്ചയിക്കും.
20. പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിച്ച് നടപ്പിലാക്കും.
21. കൃഷി മുഖ്യ വരുമാനമായിട്ടുള്ള അഞ്ചു ഏക്കറില്‍ കുറവ് കൃഷിയുള്ള അര്‍ഹരായ കൃഷിക്കാര്‍ക്ക് 2018 പ്രളയത്തിന് മുന്‍പുള്ള രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.
22. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നല്‍കിവരുന്ന എസ്.സി.പി./ ടി.എസ്.പി മാതൃകയില്‍ ഫിഷറീസ്, ആര്‍ട്ടിസാന്‍സ്, മണ്‍പാത്ര തൊഴിലാളി സബ് പ്ലാന്‍ നടപ്പിലാക്കും.
23. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കും.
24. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്സിഡി ലഭ്യമാക്കും.
25. പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കും.
26. സര്‍ക്കാര്‍ മുറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വേതന സഹായം ലഭ്യമാക്കും.
27. ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള രോഗങ്ങള്‍ കാരണം മരണമടയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കും.
28. മത്സ്യബന്ധന ബോട്ടുകള്‍ , കെ എസ് ആര് ടി സി അടക്കമുള്ള യാത്രാ ബസ്സുകള്‍ , ഓട്ടോറിക്ഷ , ഉടമസ്ഥര്‍ ഓടിക്കുന്ന ടാക്സികള്‍് എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്സിഡി ലഭ്യമാക്കും.
29. ആഗോളതലത്തില്‍ ആകര്‍ഷകമാക്കുന്നതിനായി വിദ്യാഭ്യാസ മേഖലയെ നവീകരിക്കാന്‍ സമയബന്ധിതമായ ഹൈ പവ്വര്‍ റിവ്യൂ കമ്മിറ്റി.
30. ഇന്ത്യയിലും വിദേശത്തും പഠിക്കാന്‍ അര്‍ഹതനേടുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്കോളര്‍ഷിപ്പും ലോണ്‍ സ്കോളര്‍ഷിപ്പും. എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പുകള്‍.
31. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഡിജിറ്റല്‍ വിഭജനം(Digital Divide) ഇല്ലാതാക്കാന്‍ പദ്ധതി.
32. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് വിദേശ സര്‍വ്വകലാശാലകളുമായും മെന്ററിംഗ് സ്ഥാപനങ്ങളുമായും പങ്കാളിത്തം.
33. പത്താംതരം പഠിച്ചിറങ്ങുന്ന കുട്ടികളില്‍ മിനിമം ലേര്‍ണിംഗ് ലെവല്‍ ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.
34. അര്‍ഹതയുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.
35. കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികള്‍ക്ക് കൂടുതല്‍ സ്കോളര്‍ഷിപ് നല്‍കും.
36. കേരളത്തെ അറിവിന്റെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റും.
37. വിദേശ സര്‍വ്വകലാശാലകളുമായും , നോബല്‍ സമ്മാന ജേതാക്കള്‍, വിവിധ മേഖലകളില്‍ ലോകപ്രശസ്തരായ വ്യക്തികള്‍ എന്നിവരുമായും വിദ്യാര്‍ത്ഥികള്‍ക്ക് ഇടപഴകാനുള്ള അവസരങ്ങള്‍ ലഭ്യമാക്കും.
38. എംഫില്‍, പി എച് ഡി പഠനം പൂര്‍ത്തിയാക്കിയ തൊഴില്‍ രഹിതരായ വിദ്യാര്‍ത്ഥിനികള്‍ക്ക് 3 വര്‍ഷം യഥാക്രമത്തില്‍ 7000, 10,000 രൂപ നല്‍കും.
39. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയില്‍ കേരളത്തിന്റെ സ്ഥാനം ഗണ്യമായി മെച്ചപ്പെടുത്തുതിനുള്ള നടപടികള്‍ സ്വീകരിക്കും.
40. 30 ദിവസം കൊണ്ട് ഒരു ചെറുകിട സംഭരംഭം ആരംഭിക്കാവുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ പരിഷ്കരിക്കും.
41. വനിതാ സംരംഭകര്‍ക്ക് ഫാസ്റ്റ് ട്രാക്ക് ക്ലിയറന്‍സോടെ പ്രത്യേക വായ്പ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
42. ആഗോള അനുഭവാധിഷ്ഠിത ടൂറിസം (Experienced based Tourism Destination) ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പദ്ധതികള്‍.
43. പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിക്കും.
44. പൗരന്മാര്ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തും.
45. വ്യവസായങ്ങള്‍ക്ക് നല്കുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
46. കോവിഡ് മൂലം തകര്‍ന്നുപോയ കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കും
47. ടൂറിസം/വ്യാപാര മേഖലയിലെ നിക്ഷേപരുടെ വായ്പകളുടെ തിരിച്ചടവിനു സാവകാശം നല്‍കാനും അവരുടെ സിബില്‍ റേറ്റിംഗ് നഷ്ടപ്പെടാതിരിക്കാനുമുള്ള ഇടപെടലുകള്‍ നടത്തും.
48. തിരുവനന്തപുരം, കോഴിക്കോട് മെട്രോ / ലൈറ്റ് മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കും.
49. മിയവാക്കി മാതൃകയില്‍ ചെറു വനങ്ങള്‍ സൃഷ്ടിച്ച് പട്ടണങ്ങളില്‍ ഹരിത കവര്‍ മെച്ചപ്പെടുത്തുതിനുള്ള നടപടികള്‍ സ്വീകരിക്കും.
50. സംസ്ഥാനത്തെ പ്ലാന്‍ ഫണ്ടിന്റെ ഒരു ശതമാനം കല സംകാരിക രംഗത്തിന്റെ ഉന്നമനത്തിനായി നീക്കിവയ്ക്കും.
51. കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകളില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തു ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിയമ നിര്‍മ്മാണം നടത്തും.
52. കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകള്‍ സമയബന്ധിതമായി തീര്പ്പുകല്പ്പിക്കുന്നതിനു ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കും.
53. ആദിവാസി സമൂഹത്തിന്റെ വനാവകാശം സംരക്ഷിക്കുതിനു യു പി എ സര്‍ക്കാര്‍ 2006 ല്‍ പ്രാബല്യത്തില്‍ വരുത്തിയുടെ വനാവകാശ നിയമം പൂര്‍ണമായും നടപ്പിലാക്കുകയും.
54. സര്‍ക്കാര്‍ ജോലിയില്ലാത്ത എസ് ടി വിഭാഗത്തിലെ അമ്മമാര്‍ക്ക് പ്രസവാനന്തരം ആറു മാസക്കാലം മൂവായിരം രൂപ അലവന്‍സ് ലഭ്യമാക്കും.
55. ആദിവാസികളുടെ ഭൂമി നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കും.
56. എസ് സി എസ് ടി വിഭാഗള്‍ക്ക് ഭവന പദ്ധതി പുനരാരംഭിക്കും .
57. സംസ്ഥാനത്തു ആയുര്‍വ്വേദം, സ്പോര്‍ട്സ് യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കും.
58. കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികള്‍ക്കും , കിടപ്പ് രോഗികളുടെയും രക്ഷകര്‍ത്താക്കളുടെ രണ്ടു ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളുവാനുള്ള നടപടികള്‍ സ്വീകരിക്കും.
59. 1960 ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന , 1964,1993 ഭൂപതിവ് ചട്ടങ്ങളില്‍ പ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍മ്മാണ നിരോധനം പിന്‍വലിക്കും.
60. മലയോര മേഖലയില്‍ ഇനിയും കൈവശ ഭൂമിക്കു പട്ടയം ലഭിക്കാന്‍ അര്‍ഹരായ എല്ലാവര്ക്കും പട്ടയം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
61. വനയോര മേഖലകളിലെ ജനവാസ പ്രദേശങ്ങളെയും കൃഷി ഇടങ്ങളെ ബഫര്‍ സോണ്‍ മേഖലയില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
62. വാര്‍ഡ് തലത്തില്‍ യു ഡി എഫ് ആരംഭിച്ച സേവാഗ്രാം കേന്ദ്രങ്ങള്‍ എല്ലായിടത്തും ആരംഭിച്ച് പൊതുജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണങ്ങളുടെ സേവനം വാര്‍ഡ് തലത്തില്‍ എത്തിക്കും.
63. അഴിമതി സര്‍വ്വ തലത്തിലും ഇല്ലാതാക്കും. അതിന്റെ ഭാഗമായി State Vigilance Commission രൂപീകരിക്കും.
64. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും അറുതി വരുത്തുവാന്‍ രാജസ്ഥാന് മാതൃകയില്‍ Peace and Harmony Department രൂപീകരിക്കും.
65. നിരവധി കമ്മീഷനുകളും അന്വേഷണ ഏജന്‍സികളും സര്‍ക്കാരിന്റേതാണെന്ന് തെളിവുകള്‍ നിരത്തി സംശയാതീതമായി കണ്ടെത്തിയതും വിദേശ-സ്വദേശ കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചു വരുന്നതുമായ ഏകദേശം 5.5 ലക്ഷത്തോളം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് നിയമനിര്‍മാണം നടത്തും. ഇപ്രകാരം ഏറ്റെടുക്കുന്ന ഭൂമി നിയമാനുസൃതമായി ദളിത് ആദിവാസികള്‍ക്കും മറ്റു അര്‍ഹരായ ഭൂരഹിതര്‍ക്കും നല്‍കും.
66. സംസ്ഥാനത്തു 700 രൂപ മിനിമം കൂലി നടപ്പിലാക്കും.
67. പഞ്ചായത്തുകള്‍ക്ക് പ്ലാന്‍ ഫണ്ട് തിരിച്ചുപിടിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടികള്‍ അവസാനിപ്പിക്കും; പ്ലാന്‍ ഫണ്ട് തടസ്സമില്ലാതെ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
~~~~~~~~~
ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ചട്ടം നോക്കാതെ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനസമ്പർക്കപരിപാടി യുഡിഎഫ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ജനസമ്പർക്ക പരിപാടിയുമായി പൊതുജനങ്ങൾക്ക് മധ്യേ ഇറങ്ങിയപ്പോൾ വലിയൊരു വിഭാഗം ജനങ്ങളുടെയും കാലങ്ങളായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചു എന്നത് ഏറെ സന്തോഷകരമായിരുന്നു. ജനസമ്പർക്ക പരിപാടിയിലൂടെ ദുരിതത്തിലായ നിരവധി ആളുകളുടെ പരാതികൾ മനസിലാക്കാനും അത് പരിഹരിക്കാനും സാധിച്ചു.
അന്ന് ജനസമ്പർക്ക പരിപാടിയെ പരസ്യമായി പരിഹസിച്ചവർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ഇതേ മാതൃക പിന്തുടരുന്നു.
#നാട്നന്നാകാൻയുഡിഎഫ് #UDF
#VoteForUDF | #Election2021 | #KeralaElection2021 | #OommenChandy
പാവപ്പെട്ടവർക്കുള്ള കരുണയാർന്ന കരുതലാവണം സർക്കാറിന്റെ മുഖമുദ്ര.
പട്ടിണി പാവങ്ങളുടെയും രോഗങ്ങൾമൂലം ദുരിതമനുഭ- -വിക്കുന്നവരുടെയും മുഖം മനസ്സിൽ കണ്ടാണ് യുഡിഎഫ് സർക്കാർ ജനക്ഷേമകരമായ പദ്ധതികൾ ആവിഷ്കരിച്ചയത്. എന്നാൽ എൽ ഡി എഫ് സർക്കാർ അഞ്ച് വർഷം പൂർത്തീകരിക്കുമ്പോൾ ഈ പദ്ധതികളിൽ ഭൂരിഭാഗവും നിലച്ചത് ഏറെ വേദനയോടെയാണ് കാണുന്നത്.
ആരോഗ്യരംഗത്തെ യുഡിഎഫ് സർക്കാരിന്റെ വിപ്ലവകരമായ പദ്ധതികളിലൂടെ നിരവധി ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചത് ഏറെ ചാരിതാർത്ഥ്യം ഉളവാക്കുന്നതാണ്.
എൽ ഡി എഫ് സർക്കാർ വഴിയിലുപേകിച്ച കാരുണ്യ പദ്ധതി ഉൾപ്പെടെ നമുക്ക് പുന:സ്ഥാപിക്കണം.
മറ്റൊരാൾക്ക് താങ്ങാവുന്നതാവട്ടെ നമ്മുടെ രാഷ്ട്രീയം.
കാരുണ്യത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ യു ഡി എഫ് പ്രതിജ്ഞാബദ്ധമാണ്.
സ്വന്തമായി വീടില്ലാത്തവർക്ക് വീട് ഒരുക്കുകയെന്നത് യുഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 4.4 ലക്ഷം വീടുകളാണ് ഭവനരഹിതർക്ക് നിർമ്മിച്ച് നൽകിയത്.
എന്നാൽ ലൈഫ് പദ്ധതിയുടെ മറവിൽ കോടികൾ അഴിമതി നടത്തുകയെന്ന ലക്ഷ്യമായിരുന്നു ഇടതുസർക്കാരിന് ഉണ്ടായിരുന്നത്. ഈ അഞ്ചു വർഷത്തിനുള്ളിൽ 1.9 ലക്ഷം വീടുകൾ മാത്രമാണ് ഇടതുസർക്കാർ നൽകിയതെന്ന് രേഖകൾ തെളിയിക്കുന്നു.
#LDFAgainstKeralaDevelopment
#KeralaElection2021
#Election2021
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച ജനക്ഷേമ പദ്ധതികളുടെ മുഖമുദ്രയായി മാറിയ കാരുണ്യ ചികിത്സാ നിധി രാജ്യത്തിനുതന്നെ മാതൃകയായിരുന്നു. ഭീമമായ ചികിത്സാചെലവുകൾ താങ്ങാനാവാത്ത പാവങ്ങളുടെ കണ്ണീരും വിഷമവും ഒപ്പിയ ഈ പദ്ധതിയെ യാതൊരു മനസ്സാക്ഷിയും ഇല്ലാതെ ഇടതുസർക്കാർ നിർത്തലാക്കി. ഇതോടെ പതിനായിരക്കണക്കിന് രോഗികളാണ് ചികിത്സ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാതെ ദുരിതത്തിലായത്.
#LDFAgainstKeralaDevelopment
#KeralaElection2021
#Election2021
Follow us on Facebook
Search This Site
(c) UDF Dubai 2021. Powered by Blogger.
Categories
Bridges
2
election_2021
4
election_2022
1
election_2026
4
Home
2
Medical
5
OOMMEN CHANDY
17
Ports
2
Rail
1
UDF
29

















